India

'മോദിക്ക് ഞാനൊരു തൊപ്പിയും വിസിലും തരാം'; ചൗക്കീദാറാവാന്‍ അത്ര ഇഷ്ടമാണെങ്കില്‍ വരൂവെന്ന് അക്ബറുദ്ദീന്‍ ഒവൈസി 

എന്തിനാണ് ട്വിറ്ററില്‍ മാത്രമാക്കുന്നത് ആധാര്‍ കാര്‍ഡിലേക്കും പാസ്‌പോര്‍ട്ടിലേക്കും വോട്ടര്‍ ഐഡിയിലേക്കുമെല്ലാം ഈ പേര് സ്വീകരിക്കാവുന്നതാണ്'എന്നും ഒവൈസി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: കാവല്‍ക്കാരന്റെ ജോലി അത്ര ഇഷ്ടമാണ് പ്രധാനമന്ത്രി
നരേന്ദ്രമോദിക്കെങ്കില്‍ തൊപ്പിയും വിസിലും താന്‍ നല്‍കാമെന്ന് തെലങ്കാന എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയുടെ പരിഹാസം. 'ഞാനും കാവല്‍ക്കാരന്‍' എന്ന ട്വിറ്റര്‍ ക്യാമ്പെയിന്റെ ഭാഗമായി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പേരിന് മുമ്പില്‍ ചൗക്കീദാര്‍ എന്ന് ചേര്‍ത്തിരുന്നു.

'ട്വിറ്ററില്‍ നോക്കിയപ്പോള്‍ പേരുകളൊക്കെ ചൗക്കിദാര്‍ നരേന്ദ്ര മോദി, ചൗക്കിദാര്‍ അമിത്ഷാ എന്നൊക്കെ കണ്ടു. എന്തിനാണ് ട്വിറ്ററില്‍ മാത്രമാക്കുന്നത് ആധാര്‍ കാര്‍ഡിലേക്കും പാസ്‌പോര്‍ട്ടിലേക്കും വോട്ടര്‍ ഐഡിയിലേക്കുമെല്ലാം ഈ പേര് സ്വീകരിക്കാവുന്നതാണ്'എന്നും ഒവൈസി പറഞ്ഞു.
 

മോദിക്ക് വേണ്ടി വോട്ട് ചെയ്തവരെ ഓര്‍ത്ത് ഞെട്ടലുണ്ട്. എങ്ങനെയുള്ള പ്രധാനമന്ത്രിക്ക് വേണ്ടിയാണ് അവര്‍ വോട്ട് ചെയ്തത്? പ്രധാനമന്ത്രിയാണ് ഞങ്ങള്‍ക്ക് വേണ്ടത് ചായക്കടക്കാരനെയല്ല, പക്കോട ഉണ്ടാക്കുന്നയാളെ അല്ല എന്നായിരുന്നു അതിലൊന്ന്. ചൗക്കിദാറിന്റെ ജോലി മോദിക്ക് അത്രയേറെ ഇഷ്ടമാണെങ്കില്‍ തന്റെ അടുത്ത് വരട്ടെ, ഒരു വിസിലും തൊപ്പിയും സംഘടിപ്പിച്ച് നല്‍കുമെന്നും ഒവൈസി വാഗ്ദാനം ചെയ്തു.ഹൈദരാബാദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഒവൈസി പ്രധാനമന്ത്രിയെ പരിഹസിച്ചത്.

തെലങ്കാനയിലെ ചന്ദ്രയാനഗുട്ട മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭയില്‍ ഒവൈസി എത്തിയിരുന്നു. ഓള്‍ ഇന്ത്യാ മജ്‌ലിസ് - ഇ- ഇത്തിഹാദുല്‍ മുസ്ലിമീന്റെ നേതാവാണ് അക്ബറുദ്ദീന്‍ ഒവൈസി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT