India

'മോദിയെനിക്ക് മൂത്ത സഹോദരനെപ്പോലെ';  കടുത്ത ആരാധനയെന്നും  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

സൗദിയുടെ സാമ്പത്തിക- സാമൂഹ്യ പുരോഗതിയില്‍ ഇന്ത്യക്കാരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സൗദിയുടെ ഏറ്റവും മികച്ച സുഹൃത്താണ് എക്കാലവും ഇന്ത്യയെന്നും ബന്ധം തുടരുമെന്നും മുഹമ്മദ് ബിന്‍ സല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ജേഷ്ഠ സഹോദരനെപ്പോലെയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അദ്ദേഹത്തോട് തനിക്ക് കടുത്ത ആരാധനയാണെന്നും വളരെ ഊഷ്മളമായ ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍ സൂക്ഷിക്കുന്നതെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.


കഴിഞ്ഞ 70 വര്‍ഷമായി സൗദിയില്‍ ഇന്ത്യന്‍ ജനങ്ങള്‍ജോലി ചെയ്യുന്നുണ്ടെന്നും സൗദിയുടെ സാമ്പത്തിക- സാമൂഹ്യ പുരോഗതിയില്‍ ഇന്ത്യക്കാരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സൗദിയുടെ ഏറ്റവും മികച്ച സുഹൃത്താണ് എക്കാലവും ഇന്ത്യയെന്നും ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT