ഫയല്‍ ചിത്രം 
India

യോഗി ആദിത്യനാഥിനെ ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി; മുംബൈയില്‍ യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരനെ മുംബൈയില്‍ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയതു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരനെ മുംബൈയില്‍ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയതു. 

കമ്രാന്‍ ഖാന്‍ എന്ന ചുനാഭട്ടി സ്വദേശിയെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. യോഗി ആദിത്യാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് പൊലീസ് ഹെല്‍പ്പ് ഡെസ്‌കിലേക്ക് കോള്‍ വന്നത്. ബോംബ് സ്‌ഫോടനം നടത്തി കൊല്ലുമെന്നായിരുന്നു ഭീഷണി. 

തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കമ്രാനെ പിടികൂടിയത്. മുംബൈയില്‍ നിന്നാണ് കോള്‍ ലഭിച്ചതെന്ന് വ്യക്തമായതോടെ മഹാരാഷ്ട്ര എടിഎസിന്റെ സഹായം ഉത്തര്‍പ്രദേശ് പൊലീസ് തേടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'

നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്