India

രാഖി സാവന്തിനെതിരെ അപകീര്‍ത്തി കേസുമായി ഹണി പ്രീതിന്റെ അമ്മ

രാഖി സാവന്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഗുര്‍മീത് റാം റഹീമീന്റെ വളര്‍ത്തുപുത്രി ഹണി പ്രീതിന്റെ അമ്മ ആശ തനേജ രംഗത്ത് -  ഒരു മാസത്തിനകം ക്ഷമ പറഞ്ഞില്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടി രാഖി സാവന്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഗുര്‍മീത് റാം റഹീമീന്റെ വളര്‍ത്തുപുത്രി ഹണി പ്രീതിന്റെ അമ്മ ആശ തനേജ രംഗത്ത്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. അല്ലെങ്കില്‍ ഒരു മാസത്തിനകം നടി മകളോട് മാപ്പുപറയണമെന്നാണ് ആവശ്യം.

ഗുര്‍മീതുമായി അടുക്കുന്നതിന് വളര്‍ത്തുമകളായ ഹണിപ്രീതിന് ഉഷ്ടമായിരുന്നില്ലെന്നും ഗുര്‍മീതിനെ താന്‍ വിവാഹം കഴിക്കുമോ എന്ന ഭയവും തന്റെ സ്ഥാനം നഷ്ടമാകുമോ എന്നതാകാം ആശങ്കയെന്നുമായിരുന്നു രാഖി സാവന്തിന്റെ വിവാദ പരാമര്‍ശം. 

ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം എ ഡയലോഗ് വിത്ത് ജെസി ഷോയില്‍ പങ്കെടുത്തുപ്പോഴായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍. 

ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പഞ്ച്കുല കോടതി കണ്ടെത്തിയതിന് പിന്നാലെ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT