India

രാഹുലിനെ വിശ്വസിച്ചത് തെറ്റായി പോയി; എംഎല്‍എ സ്ഥാനം രാജിവച്ച് അല്‍പേഷ് താക്കൂര്‍ 

കോണ്‍ഗ്രസ് ഞങ്ങളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവക്കുകയാണെന്ന് അല്‍പേഷ് 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോണ്‍ഗ്രസ് റിബല്‍ എംഎല്‍എ അല്‍പേഷ് താക്കൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. അവര്‍ കോണ്‍ഗ്രസ് ഞങ്ങളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവക്കുകയാണെന്ന് അല്‍പേഷ് അറിയിച്ചു.

അല്‍പേഷ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന് നിയമസഭയില്‍ അയോഗ്യത കല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗത്വം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് താക്കൂര്‍ മത്സരിച്ച് ജയിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റെല്ലാ സ്ഥാനങ്ങളും രാജിവച്ച അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചില്ല. പാര്‍ട്ടി നേതൃത്വം അല്‍പേഷ് താക്കൂറിന്റെ അംഗത്വം റദ്ദാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. രണ്ട് മാസത്തോളം നടപടിക്കായി കാത്ത ശേഷമാണ് ഗുജറാത്ത് പിസിസി ഹൈക്കോടതിയെ സമീപിച്ചത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT