India

രോഗമുക്തി ഏറ്റവും കൂടുതല്‍ ഡല്‍ഹിയില്‍, രണ്ടാമത് തമിഴ്‌നാട്; മരണ നിരക്കു കുറവ് കേരളത്തില്‍

മരണ നിരക്ക് ഏറ്റവും കുറവ് അസമിലാണ്-0.27 ശതമാനം. കേരളമാണ് രണ്ടാം സ്ഥാനത്ത്-0.39 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ ഡല്‍ഹിയില്‍. രാജ്യതലസ്ഥാനത്ത് വൈറസ് ബാധിക്കുന്നവരില്‍ 90 ശതമാനവും രോഗമുക്തി നേടുന്നുണ്ട്. 85 ശതമാനം പേര്‍ വൈറസ് മുക്തരാവുന്ന തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ബിഹാര്‍ ആണ് രോഗമുക്തി നിരക്കില്‍ മൂന്നാമത്. ഇവിടെ രോഗബാധിതരില്‍ 83.80 ശതമാനം പേര്‍ സുഖപ്പെടുന്നുണ്ട്. ദാമന്‍ ആന്‍ഡ് ദിയൂ, നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 82.60 ശതമാനമാണ് രോഗമുക്തി നിരക്ക്. ഹരിയാനയില്‍ 82.10ഉം ഗുജറാത്തില്‍ 80.20ഉം ശതമാനം പേര്‍ സുഖപ്പെടുന്നു.

പരിശോധനകള്‍ കൂട്ടി വേഗത്തില് രോഗബാധിതരെ കണ്ടെത്തുന്നതും നിരന്തരമായ നിരീക്ഷണവും സമ്പര്‍ക്കപ്പട്ടിക തയാറാക്കലും സമയബന്ധിതമായ വൈദ്യസഹായവും രോഗമുക്തി നിരക്കു കൂട്ടാന്‍ സഹായകമാവുമെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. മരണ നിരക്ക് കുറയ്ക്കാനും ഇതുപകരിക്കും.

മരണ നിരക്ക് ഏറ്റവും കുറവ് അസമിലാണ്-0.27 ശതമാനം. കേരളമാണ് രണ്ടാം സ്ഥാനത്ത്-0.39 ശതമാനം. ബിഹാര്‍ (0.42), ഒഡിഷ (0.51) എന്നിവയാണ് മൂന്നും നാലും സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT