India

റോബര്‍ട്ട് വദ്ര സത്യസന്ധന്‍, ഭാരത് രത്‌ന കിട്ടാന്‍ യോഗ്യന്‍; പരിഹാസവുമായി ബിജെപി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ പരിഹസിച്ച് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ പരിഹസിച്ച് ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട ട്വീറ്റിലൂടെയാണ് ബിജെപിയുടെ പരിഹാസം. 

ചിലര്‍ രാജ്യത്തെ കൊള്ളയടിച്ച് കടന്നു കളയുന്നു. അവര്‍ക്ക് എന്താണ് സംഭവിക്കുന്നത്. പക്ഷേ ഞാന്‍ ഈ രാജ്യത്ത് തന്നെയുണ്ട്. ഈ രാജ്യത്തിലൂടെ സഞ്ചരിക്കും. എന്റ സത്യസന്ധത ബോധ്യപ്പെടുത്തിയ ശേഷമേ ഇവിടെ നിന്ന് പോകുകയുള്ളു അല്ലെങ്കില്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുള്ളു. അതാണ് ഞാന്‍ തരുന്ന ഉറപ്പ്- എന്ന് വദ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് ബിജെപിയുടെ പരിഹാസം.

റോബര്‍ട്ട് വളരെ സത്യസന്ധനാണ്. കൊള്ളയടിച്ചതായി സ്വയം അംഗീകരിച്ചല്ലോ. കുടുംബ ക്വാട്ടയില്‍ ഭാരത് രത്‌ന കിട്ടാന്‍ ഇപ്പോള്‍ വദ്ര യോഗ്യനായെന്നും ബിജെപി കുറിച്ചു. 

സാമ്പത്തിക തട്ടിപ്പു കേസില്‍ അടക്കം റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകം നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൂന്ന് വില്ലകള്‍,  ആഡംബര ഫ്‌ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍. എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വദ്ര മൊഴി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT