India

ലാലിസം നടത്തി, നാട്ടിലിറങ്ങാതെ ബീബര്‍ മുങ്ങി; നിരാശയോടെ ആരാധകര്‍ 

വലിയ തുക കൊടുത്ത് ലൈവ് ഷോ കാണാന്‍ എത്തിയവര്‍ക്കും കുറച്ചു ദിവസം രാജ്യത്തെ ബീബര്‍ ഹരത്തില്‍ മുക്കാമെന്നു കരുതിയവര്‍ക്കും ഒരുപോലെ നിരാശ

സമകാലിക മലയാളം ഡെസ്ക്

ലാലിസം കാണിച്ച് ആരാധകരെ പറ്റിക്കുകയായിരുന്നോ ജസ്റ്റിന്‍ ബീബര്‍? കൊട്ടിഘോഷിച്ചു നടത്തിയ സംഗീത പരിപാടി കഴിഞ്ഞതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുമ്പോഴേക്കും രാജ്യം വിട്ടുകഴിഞ്ഞു, യുവാക്കളുടെ ഹരമായ ഗായകന്‍. വലിയ തുക കൊടുത്ത് ലൈവ് ഷോ കാണാന്‍ എത്തിയവര്‍ക്കും കുറച്ചു ദിവസം രാജ്യത്തെ ബീബര്‍ ഹരത്തില്‍ മുക്കാമെന്നു കരുതിയവര്‍ക്കും ഒരുപോലെ നിരാശ.

അഞ്ചു ദിവസമെങ്കിലും ബീബര്‍ ഇന്ത്യയില്‍ ഉണ്ടാവുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. തനിക്കു വേണ്ട സൗകര്യങ്ങളെക്കുറിച്ച് ബീബര്‍ മുന്നോട്ടുവച്ച നിബന്ധനകളും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളുമെല്ലാം മുംബൈ മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ നഗരം ഏതോ വലിയ സംഭവം നടക്കുകയാണെന്ന പ്രതീതിയില്‍ എത്തി. അതിശയോക്തിപരമായിരുന്നു പ്രചാരണങ്ങളില്‍ മിക്കതും. തിങ്കളാഴ്ച രാവിലെ ബിബര്‍ ഇന്ത്യയില്‍ എത്തുമെന്നും രണ്ടു ദിവസം നഗരത്തില്‍ ചുറ്റിക്കറങ്ങും എന്നുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ബോളിവുഡിലെ മുന്‍നിരക്കാര്‍ക്കൊപ്പം ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഒരുക്കുന്ന വിരുന്നില്‍ ബിബര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

സംഗീതപരിപാടിക്കു ശേഷം ബീബര്‍ താജ്മഹല്‍ കാണാനെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ജയ്പുരും ഡല്‍ഹിയും ബീബര്‍ സന്ദര്‍ശിക്കുമെന്നും വാര്‍ത്തകള്‍ വന്നു. പ്രചാരണങ്ങള്‍ കൊഴുക്കുന്നതിനിടെ ഞായറാഴ്ച മുതല്‍ വിമാനത്താവളത്തില്‍ ബീബര്‍ക്കു സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടന്നെങ്കിലും താരം എത്തിയത് ബുധനാഴ്ച പുലര്‍ച്ചെ. അന്നു രാത്രിയായിരുന്നു ഡികെ പാട്ടീല്‍ സറ്റേഡിയത്തില്‍ സംഗീതനിശ. വരാനിരിക്കുന്ന ബീബര്‍ ദിനങ്ങളെ കാത്തിരിക്കുന്നവരെ നിരാശരാക്കി മണിക്കൂറുകള്‍ക്കകം താരം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബീബറുടേത് ലൈവ് ഷോ ആയിരുന്നില്ലെന്നും നേരത്തെ റെക്കോഡ് ചെയ്ത പാട്ടുകള്‍ക്കൊപ്പം ചുണ്ടു ചലിപ്പിക്കുന്ന ലിപ് സിങ്ക് ആണെന്നുമുള്ള വിമര്‍ശനങ്ങളില്‍ സംഘാടകരോ ബീബറോ പ്രതികരണമൊന്നും നടത്തിയിട്ടില്ല. വലിയ ഷോകളിലെല്ലാം പലയിടത്തും ലിപ് സിങ്ക് പതിവാണെന്നും എ്ന്നാല്‍ അതുപോലും നന്നായി നടത്തിയില്ല എന്നതാണ് ബീബര്‍ ഷോയ്ക്കു പറ്റിയ പിഴവെന്നും സംഗീതമേള കാണാനെത്തിയ പലരും ചൂണ്ടിക്കാട്ടുന്നു. പാട്ടു തകര്‍ക്കുന്നതിനിടെ തന്നെ ബീബര്‍ തൂവാല കൊണ്ടു മുഖം തുടച്ചതും മറ്റുമാണ് പരിപാടിയെ പൊളിച്ചുകളഞ്ഞത്.

ഇന്ത്യയിലെ കടുത്ത ചൂടാണ് ബീബര്‍ ഷോയ്ക്കു പാരയായത് എന്നാണ് സൂചനകള്‍. മുംബൈയില്‍ എത്തിയതിനു പി്ന്നാലെ തന്നെ കടുത്ത ചൂടിലെ അസഹ്യത ബീബര്‍ പ്രകടിപ്പിച്ചത്രേ. മറ്റു പരിപാടികള്‍ക്കൊന്നും നില്‍ക്കാതെ രാജ്യം വിട്ടത് അതുകൊണ്ടാണ്. ആരാധകരെ നിരാശരാക്കി കോര്‍ട്ട് ഷോര്‍ട്‌സ് ധരിച്ച് ബീബര്‍ വേദിയില്‍ എത്തിയതും ചൂടു സഹിക്കാതെയാണെന്നാണ് സൂചന. ബീബറുടെ മടക്കം വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രവും ഇതിനെ സാധൂകരിക്കുന്നുണ്ട്. ടി ഷര്‍ട്ടടൊന്നുമിടാതെയാണ് ബീബര്‍ വിമാനത്താവളത്തില്‍ എത്തിയത്. 

ഈ  മാസം പതിനാലിന് ദക്ഷിണാഫ്രിക്കയിലാണ് താരത്തിന്റെ അടുത്ത പരിപാടി. അങ്ങോട്ടാണ് ബീബര്‍ മുങ്ങിയത് എന്നാണ് വാര്‍ത്തകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT