India

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് ; ബിജെപിയുടെ ഓം ബിര്‍ള സ്പീക്കറാകും

ആര്‍എസ്എസിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിശ്വസ്തനായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകസ്ഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുക്കും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്ന് തീരുമാനിച്ചതോടെ,  ഏകകണ്ഠമായിട്ടാകും തെരഞ്ഞെടുപ്പ്. ആര്‍എസ്എസിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിശ്വസ്തനായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു തവണ എംഎല്‍എ ആയിരുന്നു.

ഓംബിര്‍ളയെ പിന്തുണയ്ക്കുമെന്ന് ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തുടങ്ങി പത്തു പാര്‍ട്ടികളാണ് ഓം ബിര്‍ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേന, അകാലി ദള്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, മിസോ നാഷണല്‍ ഫ്രണ്ട്, ലോക്ജനശക്തി പാര്‍ട്ടി, ജെഡിയു, എഐഎഡിഎംകെ, അപ്‌നാദള്‍ എന്നീ കക്ഷികളും ഓം ബിളയെ പിന്തുണക്കുന്നുണ്ട്. 

എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനായാസം വിജിക്കാന്‍ സാധിക്കും. 352പേരാണ് സഭയില്‍ എന്‍ഡിഎ അംഗങ്ങളായുള്ളത്. ബിജെപിക്ക് മാത്രം 303 അംഗങ്ങളുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്‌സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

വ്യാപാരത്തിൽ ലാഭം, വാഹന യാത്രയിൽ ജാഗ്രത വേണം

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!