India

ലോക്ക്ഡൗൺ നീട്ടുമോ? പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം ഇന്ന് രാവിലെ  

ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീട്ടുമോ ഇല്ലയോ എന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കാ​യി വിഡിയോ സന്ദേശം പങ്കുവയ്ക്കും. ഇന്ന് രാവിലെ ഒൻപത് മണിക്ക് വിഡിയോ സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. എന്നാൽ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വെളിപ്പെ‌ടുത്തിയിട്ടില്ല. 

ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീട്ടുമോ ഇല്ലയോ എന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്ക്ഡൗൺ പിൻവലിച്ചാലും ചില നിയന്ത്രണങ്ങൾ തുടരുമെന്ന സൂചനയാണ് ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നൽകിയത്. 

രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് ശേ​ഷം ര​ണ്ടു​ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. കൊവിഡുമായി ബന്ധപ്പെട്ട് ജനത കർഫ്യൂ, ലോക്ക് ഡൗൺ പ്രഖ്യാപന വേളകളിലാണ് പ്രധാനമന്ത്രി നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT