India

വനിത കംപാര്‍ട്ട്‌മെന്റിന് മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യ്തയാളെ യുവതി ഫേയ്‌സ്ബുക് ലൈവില്‍ കുടുക്കി; തലയ്ക്ക് സ്ഥിരതയില്ലാത്ത ആളാണെന്ന് പൊലീസ്

ഇയാള്‍ കംപാര്‍ട്ട്‌മെന്റിന് അകത്തിരുന്ന സ്ത്രീകളെ നോക്കി അശ്ലീഷ ചേഷ്ടകളും കാണിക്കാന്‍ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; റെയില്‍ വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് സ്വയംഭോഗം ചെയ്തയാളുടെ വീഡിയോ ഫേയ്‌സ്ബുക്കിലൂടെ ലൈവായി പോസ്റ്റ് ചെയ്ത് യുവതി. ട്രെയ്‌നിലെ വനിത കമ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ വന്ന് നിന്ന് സ്വയംഭോഗം ചെയ്തയാളെയാണ് യുവതി ലൈവില്‍ കുടുക്കിയത്. പശ്ചിബംഗാളിലെ ബന്‍ഡേല്‍ സ്റ്റേഷനിലായിരുന്നു സംഭവം. 50 തിനോട് അടുത്ത് പ്രായമുള്ളയാള്‍ കടന്നുകളഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം. 

രാത്രി ഒന്നരയോടെ സ്‌റ്റേഷനിലെത്തിയ ഹൗറയ്ക്കുള്ള ട്രെയിനിന്റെ വനിതാ കംപാര്‍ട്ട്‌മെന്റിന് ജനാലക്കരികില്‍ നിന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇയാള്‍ കംപാര്‍ട്ട്‌മെന്റിന് അകത്തിരുന്ന സ്ത്രീകളെ നോക്കി അശ്ലീഷ ചേഷ്ടകളും കാണിക്കാന്‍ തുടങ്ങി. സംഭവം കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന വനിതകളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എന്നിട്ടും ഇയാള്‍ പിന്തിരിയാതിരുന്നതോടെയാണ് ഫേയ്ബുക് ലൈവായി കാണിച്ചത്. 

കംപാര്‍ട്ട്‌മെന്റിലെ സ്ത്രീകള്‍ ശബ്ദമുണ്ടാക്കിയതോടെ റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി. പക്ഷേ പൊലീസിനെ കണ്ടതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങി. സ്‌റ്റേഷനിലെ റെയില്‍വേ പൊലീസ് ഓഫീസിന് മുന്നില്‍ നിന്നായിരുന്നു ഇയാള്‍ ഇതൊക്കെ ചെയ്തത്. എന്നിട്ടും പൊലീസുകാര്‍ പ്രതികരിച്ചില്ലെന്നും വീഡിയോ എടുത്തതിന് ശേഷമാണ് ഇതില്‍ ഇടപെട്ടതെന്നും ആരോപണമുണ്ട്. 

ഇയാളെ കണ്ടെത്താനായിട്ടില്ല. ട്രെയ്ന്‍ കയറി പോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായപ്പെട്ടവര്‍ തന്നെ തെളിവുകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ഫേയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടതെന്നും യുവതി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT