India

വിലക്കിയിട്ടും മയമില്ല: വീണ്ടും കൊലവിളിയുമായി ബിജെപി ഹിമാചല്‍ അധ്യക്ഷന്‍; 'മോദിക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കൈവെട്ടും'

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറിവിളിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്ക നടപടി നേരിട്ട ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി വീണ്ടും വിവാദത്തില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറിവിളിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്ക നടപടി നേരിട്ട ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി വീണ്ടും വിവാദത്തില്‍. നരേന്ദ്ര മോദിക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈവെട്ടുമെന്ന് സത്പാല്‍ പറഞ്ഞു. 

'ആരെങ്കിലും മോദിക്ക് നേരെ വിരല്‍ ചൂണ്ടിയാല്‍ ഞങ്ങളവന്റെ കൈവെട്ടി അവന് തന്നെ നല്‍കും' എന്നായിരുന്നു സത്പാലിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ അമ്മയ്ക്ക് വിളിച്ചതിന് 48മണിക്കൂര്‍ പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് നേരിട്ടതിന് പിന്നാലെയാണ് വീണ്ടും  കൊലവിളി പ്രസംഗവുമായി ബിെപി അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഷിംല ലോക്‌സഭ മണ്ഡലത്തിലെ പൊതുയോഗത്തില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് സത്പാല്‍ അപമാനിച്ചത്. രാഹുലിനെയും അമ്മയെയും ചേര്‍ത്ത് തെറിവിളിച്ചായിരുന്നു സത്പാലിന്റെ പ്രസംഗം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് സത്പാലിനെ രണ്ടുദിവസത്തേക്ക് തരഞ്ഞെടുപ്പ കമ്മീഷന്‍ വിലക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്