India

വീട്ടില്‍ ശൗചാലയമില്ലാത്തിന് യുവതി ഭര്‍തൃപിതാവിനെതിരെ കേസുകൊടുത്തു

ശൗചാലയം നിര്‍മ്മാക്കണമെന്ന് പിതാവില്‍ നിന്നും ഉറപ്പ് ലഭിക്കാന്‍ വേണ്ടിയാണ് യുവതി പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന: വീട്ടില്‍ ശൗചാലയമില്ലാത്തതിനെത്തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. തന്റെ ഭര്‍തൃപിതാവിനെതിരെയും ഭര്‍ത്താവിന്റെ സഹോദരനെതിരെയുമാണ് യുവതി കേസുകൊടുത്തത്. ശൗചാലയം നിര്‍മ്മാക്കണമെന്ന് പിതാവില്‍ നിന്നും ഉറപ്പ് ലഭിക്കാന്‍ വേണ്ടിയാണ് യുവതി പരാതി നല്‍കിയത്. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം.

ശൗചാലയം വേണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാത്തതാണ് വീട്ടിലുള്ളവര്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതി നിര്‍ബന്ധിതയായതെന്ന് മുസാഫര്‍പൂര്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ജോലി സ്ഥലത്തു നിന്നും തിരിച്ചെത്തുമ്പോള്‍ മാത്രമാണ് യുവതി ഭര്‍തൃഗ്രഹത്തില്‍ താമസിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും സെപ്റ്റംബര്‍ 26ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വീട്ടില്‍ ഉടന്‍ തന്നെ ശൗചാലയം നിര്‍മ്മിക്കാമെന്ന് ഭര്‍ത്തൃപിതാവ് എഴുതി നല്‍കിയതോട് യുവതി പരാതി പിന്‍വലിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു