India

'വേറാരെയും കിട്ടിയില്ലേ സ്ഥാനാര്‍ത്ഥിയാക്കാന്‍ ?' എന്തായാലും അവര്‍ വിവാദ പരാമര്‍ശങ്ങള്‍ തുടരട്ടെ ; പ്രഗ്യാസിങിനെ പരിഹസിച്ച് ദിഗ് വിജയ് സിങ്

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: തനിക്കെതിരെ നിര്‍ത്താന്‍ മറ്റാരെയും കിട്ടാതിരുന്നതിനാലാണ് സാധ്വി പ്രഗ്യാസിങിനെ ബിജെപി കൂട്ടിക്കൊണ്ട് വന്നതെന്ന് ദിഗ് വിജയ് സിങ്. ബിജെപിക്ക് വേറൊരാളും ഇല്ലാതെ പോയെന്നും അദ്ദേഹം പരിഹസിച്ചു. 

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് തീരുന്നത് വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ പ്രഗ്യാസിങ് ഇത്തരം വിവാദങ്ങള്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതോടെ തന്റെ ജയം അനിഷേധ്യമായി ഉറപ്പിക്കാനാവുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം

​ഗോൾഡൻ ​ഗേൾ കുംകും! 'പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി; നിയന്ത്രണങ്ങള്‍ നീക്കാമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍