India

വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്ര പിടിക്കും; ഒരുമുഴം മുന്നേയെറിഞ്ഞ് ബിജെപി: ജഗന്‍ മോഹന്‍ റെഡ്ഢിയുമായി ചര്‍ച്ച

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുമായി ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുമായി ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. 

ആന്ധ്രയില്‍ പ്രധാന ശക്തിയായി വളര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ ആകെയുള്ള 25 സീറ്റുകളില്‍ ഏറിയപങ്കും നേടുമെന്നാണ് വിലയിരുത്തലുകള്‍. ഇതിന്റെ പശ്ചാതലത്തിലാണ് ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തിലുറച്ചാണ് ജഗന്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടകള്‍. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. 

എന്നാല്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്ന വാര്‍ത്തകള്‍ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. ജഗനും അമിത് ഷായും തമ്മില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തുന്നുണ്ടോയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. 

യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടിപതറിയേക്കാമെന്ന ധാരണയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. 

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ പുതിയ സഖ്യകക്ഷിയെ തേടി ബിജെപി ജഗനിലേക്കടുക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് പറയുമ്പോഴും മോദിയെ പുകഴ്ത്തിയാണ് ജഗന്റെ പ്രസംഗങ്ങളില്‍ പലതും. ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് റാലികളിലെത്തിയ മോദിയും അമിത് ഷായും നായിഡുവിനെ കടന്നാക്രമിക്കുകയും ജഗനെ വെറുതെിവിടുകയുമായിരുന്നു. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോടും ബിജെപിയോടും അടുപ്പം പുലര്‍ത്തുന്ന ജഗന്റെ നടപടികളെ വിമര്‍ശിച്ച് ടിഡിപി മേധാവിയും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു. അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ജഗന്‍ മോഹന്‍ റെഡ്ഢി സംസ്ഥാനത്തിന്റെം താത്പര്യങ്ങള്‍ മുഖവിലക്കെടുക്കാതെ ബിജെപിയോടും ടിആര്‍എസിനോടും അടുക്കുന്നത് എന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വിമശനം. താന്‍ ടിആര്‍എസിനൊപ്പം നില്‍ക്കുന്നതിലും തങ്ങളുടെ ആവശ്യങ്ങളെ ചന്ദ്രഖേശര റാവു പിന്തുണയ്ക്കുന്നതിലും എന്താണ് തെറ്റ് എന്നാണ് റെഡ്ഢി  ചോദിക്കുന്നത്. 

2014ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ എട്ടു സീറ്റുകളാണ് നേടിയത്. ടിഡിപി പതിനഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി രണ്ടുസീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ 20മുതല്‍ 22 വരെ സീറ്റുകള്‍ നേടുമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT