India

വൈകിയെത്തി; മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല 

വൈകിയെത്തിയതിനാല്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിംഗിന് ഇത്തവണ വോട്ട് ചെയ്യാനായില്ല. രഘോഗര്‍ഹിലെ പോളിംഗ് ബൂത്തില്‍ വൈകിയെത്തിയതിനെ തുടര്‍ന്നാണ് വോട്ട് രേഖപ്പെടുത്താനാവാതെ പോയത്. ഇതേ തുടര്‍ന്ന് ദിഗ് വിജയ് സിംഗ് മടങ്ങിപ്പോയി. വോട്ടു ചെയ്യാനാവത്തതില്‍ അതീവ ദു:ഖമുണ്ടെന്നും അടുത്തതവണ താന്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ പേര്‍ രജിസറ്റര്‍ ചെയ്യുമെന്ന് ദിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ എട്ടുമണ്ഡലങ്ങളാണ് ആറാംഘട്ട വോട്ടടുപ്പില്‍ ജനവിധി തേടുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ബിജെപി സ്ഥാനാര്‍ത്ഥിയായി മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞ സിംഗ് ഠാക്കൂറും ഏറ്റുമുട്ടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം. 1989 മുതലുള്ള കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി മാത്രം ജയിച്ചിട്ടുള്ള സീറ്റാണിത്. 

താങ്കള്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത ഒരു സീറ്റില്‍ മത്സരിക്കണമെന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ആവശ്യം പരിഗണിച്ചും വെല്ലുവിളി ഏറ്റെടുത്തുമാണ് ദിഗ് വിജയ് സിംഗ് ഇവിടെ ജനവിധി തേടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

'ബാത്ത്‌റൂമിൽ തെന്നിവീണു, കയ്യിലെ ഞരമ്പുകൾ മുറിഞ്ഞു, രണ്ട് ശസ്ത്രക്രിയ'; 'ഏജന്റിന്റെ' പരാജയത്തിന് ശേഷമുണ്ടായ അവസ്ഥയെക്കുറിച്ച് അഖിൽ

ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി ഈജിപ്ത്; ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍, എതിരാളി അര്‍ജന്റീന

വിഴിഞ്ഞത്ത് എംഎസ് സിക്ക് കുത്തകാവകാശം ഉണ്ടാകില്ല, അർജന്റീന പ്രീക്വാർട്ടറിൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു