India

വ്യവസായിയുടെയും കുടുംബത്തിന്റെയും മരണത്തിന് പിന്നില്‍ കാമുകിയുടെ ആത്മാവോ?, കവിതയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്, ദുരൂഹത അവസാനിക്കുന്നില്ല

ഗുജറാത്തില്‍ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം പൊലീസിനെ വലയ്ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം പൊലീസിനെ വലയ്ക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആത്മഹത്യാ കുറിപ്പുകളിലെ വരികളാണ് പൊലീസിനെ കുഴയ്ക്കുന്നത്. തന്റെയും ഭാര്യയുടെയും മകളുടെയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് കുനാലിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഇതിന് പുറമേ കുനാലിന്റെ ഭാര്യ കവിത എഴുതിയ മറ്റൊരു ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളാണ് പൊലീസിന് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്നത്. 

സെപ്റ്റംബര്‍ 12നാണ് അഹമ്മദാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുനാല്‍ ത്രിവേദി, ഭാര്യ കവിത, മകള്‍ ശ്രീന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാലിന്റെ അമ്മ ജയശ്രീ ബെന്നിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റുള്ളവരെ കൊന്നതിന് ശേഷം കുനാല്‍ സ്വയം ജീവനൊടുക്കാനുളള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവമാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് കവിത കത്തില്‍ പറയുന്നു.താന്‍ ഒരിക്കലും സ്വമേധയാ മദ്യപിച്ചിട്ടില്ലെന്നും ദുരാത്മാക്കള്‍ തന്നെ കീഴ്‌പ്പെടുത്തുകയാണെന്നുമായിരുന്നു കുനാല്‍ അമ്മയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഈ രണ്ടു ആത്മഹത്യാ കുറിപ്പുകളെ അടിസ്ഥാനമാക്കിയും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT