India

സാനിറ്ററി നാപ്കിനില്‍ ഉദ്ധവ് താക്കറെയുടെ മകന്റെ ചിത്രം; വിവാദം

സാനിറ്ററി നാപ്കിനില്‍ ഉദ്ധവ് താക്കറെയുടെ മകന്റെ ചിത്രം; വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാനത്തെ ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയുടെ ചിത്രം പതിച്ച് സാനിറ്ററി നാപ്കിന്‍ പാക്കറ്റുകള്‍ വിതരണം ചെയ്തതായി ആരോപണം. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് സന്ദീപ് ദേശ്പാണ്ഡെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

500ഓളം സാനിറ്ററി പാഡുകളുടെ പായ്ക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി സന്ദീപ് ആരോപിച്ചു. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് ഇയാള്‍ ആരോപണം ഉന്നയിച്ചത്. ആദിത്യ താക്കറെയുടെ ചിത്രങ്ങള്‍ പതിച്ച നാപ്കിന്‍ പാക്കറ്റുകളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.

കൊളാബ നിയോജക മണ്ഡലത്തിലാണ് ഈ നാപ്കിന്‍ പായ്ക്കറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. ശിവസേനയുടെ യുവ സംഘടനയായ യുവതി- യുവ സേനയുടെ നേതൃത്വത്തിലായിരുന്നു നാപ്കിനുകള്‍ വിതരണം ചെയ്തതെന്നും സന്ദീപ് ആരോപിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പലയിടങ്ങളിലും ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരുന്നതിനാല്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇതോടെയാണ് യുവ സേന നാപ്കിന്‍ വിതരണവുമായി രംഗത്തെത്തിയത്. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍; അറസ്റ്റ് നടപടിക്രമം പാലിച്ചല്ലെന്ന് പ്രതികൾ

നീരൊഴുക്ക് ശക്തം, ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

'ഉത്തരവാദിത്തങ്ങളില്‍ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണം'; കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി

പെരുമഴ: സംസ്ഥാനത്ത് 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി