Kerala

അയല്‍വാസിയുടെ കിണറ്റില്‍ യുവതിയുടെ മൃതദേഹം; ദുരൂഹത

കോഴിക്കോട് കുന്നമംഗലത്തെ ഭര്‍തൃ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ; വയനാട്ടില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. പുല്‍പ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേല്‍ വിജയന്റെ മകള്‍ ദിവ്യവിജയന്‍ എന്ന അഞ്ജു (24) വാണ് മരിച്ചത്. അയല്‍വാസിയുടെ കിണറ്റില്‍ നിന്നാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 

അഞ്ജു വിവാഹിതയാണ്. കോഴിക്കോട് കുന്നമംഗലത്തെ ഭര്‍തൃ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാരും നാട്ടുകാരും രംഗത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍