പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കുന്ന സ്രവപരിശോധനാ ഫലം ഇന്ന് വൈകീട്ട് ലഭിക്കും.

ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് മരിച്ചത്. ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അബുദാബിയില്‍ നിന്ന് നാട്ടില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കിയത്.

സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം സംഭവിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്.  കോവിഡ് ലക്ഷണങ്ങളെ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ച ഇയാള്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

ഇദ്ദേഹത്തിന് പ്രമേഹരോഗം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ട് ആയി.ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു. തെലങ്കാനയിലേക്ക് പോകുകയായിരുന്ന അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ