കൽപറ്റ: കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‍ക മരിച്ചു. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്‍റെ ഭാര്യ മീനാക്ഷി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു മീനാക്ഷി. ഈ വർഷം സംസ്ഥാനത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്.
വയനാട് ജില്ലയില്‍ ഇതിനോടകം 13 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒന്‍പതുപേര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി. ബാക്കി മൂന്ന് പേർ ചികിത്സയിലാണ്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും കാടതിർത്തിയില്‍ താമസിക്കുന്നവർക്കും ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം വയനാട്ടില്‍ രണ്ട് പേർ രോഗം ബാധിച്ചു മരിച്ചു. രോഗം പടരാതിരിക്കാന്‍ കർശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചുപോരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates