Kerala

മന്ത്രി ശൈലജയ്‌ക്കെതിരെ സഭ്യേതര പരാമര്‍ശം : യുവാവ് അറസ്റ്റില്‍

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയതിന് യുവാവ് അറസ്റ്റില്‍. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

അന്‍ഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്തത്. മറ്റൊരു പോസ്റ്റില്‍ വന്ന കമന്റുകളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാള്‍ സഭ്യേതര പരാമര്‍ശം നടത്തിയിരുന്നത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നിരവധി പേര്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്തു കൂടാതെ മാപ്പ് അപേക്ഷിച്ച് കൊണ്ട് പുതിയൊരു കുറിപ്പും ഇയാള്‍ ശനിയാഴ്ച്ച പോസ്റ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍