പ്രതീകാത്മകചിത്രം 
Kerala

വിദേശവനിതയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ 2 പേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ 2 പേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തായ്‌ലന്‍ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു.

കേരളത്തിലേക്കുള്ള യാത്രകളില്‍ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ അന്‍സാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍