സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന് ഷെറിന് ഇനി നാലുപേരിലൂടെ 'ജീവിക്കും'. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന് ഷെറിന് നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ ഉണ്ടായ കുക്കി- നാഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണയെന്നു റിപ്പോർട്ടുകൾ. ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു.
ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്റൈന്‍സ് ഡേ... പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates