10-Year-Old Makes Miraculous Recovery After Deadly Snakebite. 
Kerala

അനോഷിന് ഇത് രണ്ടാം ജന്മം; പാമ്പുകടിയേറ്റ് ചികിത്സയിലയിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്ന് കരുതി ആദ്യം ജീരകവെള്ളം നൽകിയെങ്കിലും അഞ്ചു മണിയോടെ കുട്ടികൾ കുഴഞ്ഞുവീണു.

Author : സമകാലിക മലയാളം ഡെസ്ക്

​കൊച്ചി: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകൾക്ക് ശേഷമാണ് പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

​കഴിഞ്ഞ ഏപ്രിൽ 18-ന് പുലർച്ചെയാണ് സംഭവം. വീട്ടിലെ ഹാളിൽ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അൽജോയ്ക്കും പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്ന് കരുതി ആദ്യം ജീരകവെള്ളം നൽകിയെങ്കിലും അഞ്ചു മണിയോടെ കുട്ടികൾ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്നും അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്.

​ഉടൻ തന്നെ അനോഷിനെയും എട്ടു വയസ്സുകാരനായ സഹോദരൻ അൽജോയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ അൽജോ മരണത്തിന് കീഴടങ്ങിയിരുന്നു.

ശ്വാസതടസ്സവും നാഡീവ്യൂഹത്തെ ബാധിച്ച തളർച്ചയും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ തന്നെ വെന്റിലേറ്ററിൽ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ തന്നെ 15 അംഗ വിദഗ്ധ മെഡിക്കൽ ടീം കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം നിലച്ച സ്ഥിതിലായിരുന്ന കുട്ടിയെ വെന്റിലേറ്റർ, എക്മോ (ECMO), ആന്റി സ്നേക് വെനം, ബ്രോങ്കോസ്കോപ്പി തുടങ്ങിയ ലൈഫ് സേവിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

ചികിത്സയോട് അതിവേഗം പ്രതികരിച്ച അനോഷിനെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ എക്മോ, വെന്റിലേറ്റർ സഹായങ്ങളിൽ നിന്നും മാറ്റാൻ സാധിച്ചു. തുടർന്ന് സാധാരണ നിലയിലേക്ക് മടങ്ങിയ അനോഷ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും ആരംഭിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും കുടുംബം നന്ദി അറിയിച്ചു.

അനോഷ് എന്ന ബാലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സങ്കീർണ്ണമായ ചികിത്സാ ദൗത്യത്തിൽ പങ്കാളികളായ വിദഗ്ധ സംഘത്തെ ആശുപത്രി മാനേജ്‌മെന്റ് അഭിനന്ദിച്ചു.

അപ്പോളോ അഡ്ലക്സ് ആശുപത്രി ലോബിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി പങ്കെടുത്തു. അനോഷിനെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും ആശുപത്രി അധികൃതരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ, അനോഷിന് പ്രിയപ്പെട്ട മെസ്സി ജേഴ്‌സിയും ഫുട്ബോളും സമ്മാനമായി നൽകി. ആശുപത്രി ജീവനക്കാരുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അനോഷ് ആശുപത്രി വിട്ടത്.

10-Year-Old Makes Miraculous Recovery After Deadly Snakebite.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം ഇതാണെന്ന് ആക്‌സിസ് മൈ ഇന്ത്യ

'മകൻ ആത്മഹത്യ ചെയ്യില്ല'; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച്; ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല; റിയാസ് ജയിച്ചാല്‍ മൊട്ടയടിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ചത് അനുചിതം'; സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം

SCROLL FOR NEXT