12 per cent of inmates in Kerala prisons seek mental health help AI Generated Image
Kerala

സംസ്ഥാനത്ത് മാനസികാരോഗ്യ സഹായം തേടിയത് 1,201 തടവുകാര്‍; കണക്കുകള്‍ വ്യക്തമാക്കി ജയില്‍ വകുപ്പ്

വിവിധ ജയിലുകളിലുള്ള 12.24% തടവുകാര്‍ മാനസികാരോഗ്യ സംബന്ധമായ സഹായം ലഭ്യമാക്കി

Author : അശ്വിൻ അശോക് കുമാർ
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 12 ശതമാനത്തിലേറെ പേര്‍ മാനസികാരോഗ്യ പിന്തുണ തേടുന്നതായി ജയില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 9,805 തടവുകാരില്‍ 1,201 പേര്‍ (12.24%) മാനസികാരോഗ്യ സംബന്ധമായ സഹായം ലഭ്യമാക്കിയവരാണ്. ഇതില്‍ 1,160 പേര്‍ പുരുഷന്മാരാണ്.

മുന്‍കാല രോഗങ്ങളുടെ തുടര്‍ചികിത്സക്കോ മറ്റ് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ക്കോ ഉള്ള മരുന്നുകള്‍ കഴിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. എന്നാല്‍ തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അപകടകരമാകുന്ന രീതിയില്‍ ഗുരുതര മാനസിക പ്രശ്‌നങ്ങളുള്ള ആരും തന്നെ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ തേടാന്‍ മടിക്കുന്നവര്‍ക്ക് ജയിലുകളില്‍ മികച്ച ചികിത്സയും പിന്തുണയും ലഭിക്കുന്നത് ഒരു നല്ല പ്രവണതയാണെന്നാണ് മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

jail mental support

തടവുകാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകം ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നവര്‍ക്ക് ലഹരി ഉപയോഗം കാരണം അത് കൂടുതല്‍ ഗുരുതരമാകുന്നു.

തടവുകാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അടിയന്തരമായി വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ ഉടന്‍ തന്നെ സമീപത്തുള്ള ജനറല്‍ ആശുപത്രികളിലേക്കോ മെഡിക്കല്‍ കോളേജുകളിലേക്കോ മാറ്റാറുണ്ടെന്നും ജയില്‍ ഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. ജയിലില്‍ പ്രവേശിക്കുന്ന ഓരോ പുതിയ തടവുകാരനെയും വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവര്‍ മുന്‍പ് കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും മറ്റ് ആരോഗ്യ വിവരങ്ങളും ഈ സമയത്ത് ശേഖരിക്കും. തടവുകാരുടെ എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ഇത് പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 per cent of inmates in Kerala prisons seek mental health help

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും സമരകാലം; ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ പ്രതിഷേധവുമായി സിജെപി; മുംബൈയില്‍ സുരക്ഷ ശക്തമാക്കി; നിരോധനാജ്ഞ

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

ഒഴിവാക്കപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലേക്ക്?; എസ്‌ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ്

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

അമ്പെയ്ത്തില്‍ ചരിത്ര സ്വര്‍ണം; റിക്കര്‍വ് വിഭാഗത്തില്‍ കൊറിയന്‍ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ