പ്രതീകാത്മക ചിത്രം 
Kerala

പയ്യന്നൂരിൽ 12 വയസ്സുകാരന് മെലിയോയിഡോസിസ് സ്ഥിരീകരിച്ചു; നിരീക്ഷണം ശക്തമാക്കി 

മണ്ണിൽനിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ 12 വയസ്സുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോ​ഗമാണിത്. മണ്ണിൽനിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് കുട്ടിക്ക്‌ മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്.  കുട്ടിയുടെ താടിയിൽ കുരുവന്ന് പഴുത്ത് വ്രണമായി മാറിയതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. പഴുപ്പ് പരിശോധിച്ചപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. പ്രദേശത്തെ മറ്റൊരു യുവാവ് സമാനമായ രോഗലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി