പ്രതീകാത്മക ചിത്രം 
Kerala

12 വയസുകാരിയെ പിന്തുടര്‍ന്ന യുവാവിനെ കണ്ട് സംശയം, രക്ഷപ്പെടുന്നതിനിടെ കനാലിലൂടെ ഒഴുകി പോയി, നാട്ടുകാര്‍ പിടികൂടി; പൊലീസ് വെറുതെ വിട്ടെന്ന് ആക്ഷേപം

സംശയാസ്പദമായി നിലയില്‍ പന്ത്രണ്ട് വയസ്സുകാരിയെ പിന്തുടര്‍ന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : സംശയാസ്പദമായി നിലയില്‍ പന്ത്രണ്ട് വയസ്സുകാരിയെ പിന്തുടര്‍ന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് തെന്മല ഉറുകുന്നില്‍ ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് നടന്നുപോയ പെണ്‍കുട്ടിയെയാണ് അജ്ഞാതനായ യുവാവ് പിന്തുടര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ യുവാവിനെ പിടികൂടി. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളായി തോന്നിയതിനാല്‍ യുവാവിനെ വെറുതെ വിട്ട പൊലീസ് നടപടിയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പന്ത്രണ്ട് വയസ്സുകാരിയെ പിന്തുടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവിടെനിന്ന് ഓടിയ യുവാവ് ഉറുകുന്ന് കെഐപി വലതുകര കനാലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. കനാലില്‍ ഇറങ്ങിയ യുവാവ് അല്‍പ്പദൂരം വെള്ളത്തിലൂടെ ഒഴുകി പോവുകയും ചെയ്തു. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല പൊലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു.

എന്നാല്‍ മാനസ്സിക വെല്ലുവിളി നേരിടുന്ന ആളായി തോന്നിയതിനാല്‍ തെന്മല പോലീസ് യുവാവിനെ വെറുതേവിട്ടു. തുടര്‍ന്ന് രാത്രി ഏഴോടെ പെണ്‍കുട്ടിയുടെ പിതാവ് തെന്മല പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് യുവാവിനെ മറ്റൊരു വാഹനത്തില്‍ തമിഴ്‌നാട് ഭാഗത്തേക്ക് കയറ്റിവിട്ടതായി അറിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!