പീഡനശ്രമം നടന്ന വാഴത്തോപ്പ് / ടെലിവിഷന്‍ ദൃശ്യം 
Kerala

കൊണ്ടോട്ടിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് 15 കാരന്‍?; സ്‌കൂള്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് 15 വയസ്സുകാരനെന്ന് സംശയം. കേസുമായി ബന്ധപ്പെട്ട് 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ നാട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 

ആക്രമിച്ചത് താനാണെന്ന് വിദ്യാര്‍ത്ഥി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദേഹത്തേറ്റ പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പട്ടി ഓടിച്ചപ്പോള്‍ ഉണ്ടായതെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മലപ്പുറം എസ് പി സുജിത് ദാസ് വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ്  കൊണ്ടോട്ടി കോട്ടൂക്കര നെടിയിരിപ്പില്‍ വെച്ച് 21 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമമുണ്ടായത്. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചതെന്നും, പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. 

കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. ബലാത്സംഗ ശ്രമം തടുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ  ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി  പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. 

വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അര്‍ധനഗ്‌നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT