Kerala

16കാരിയെ പീഡിപ്പിച്ച സംഭവം; വിവരങ്ങൾ മറച്ചുവച്ചു; അമ്മയ്ക്കെതിരെ പോക്സോ കേസ്

16കാരിയെ പീഡിപ്പിച്ച സംഭവം; വിവരങ്ങൾ മറച്ചുവച്ചു; അമ്മയ്ക്കെതിരെ പോക്സോ കേസ്

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: 16കാരിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ച കേസിൽ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പീഡന വിവരം മറച്ചു വച്ചതിനാണ് കേസ്. പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസെടുത്തത്.

കാസർകോട് തൈക്കടപ്പുറത്താണ് പതിനാറുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവത്തിൽ അച്ഛനടക്കം നാല് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

കുട്ടിയുടെ ഗർഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. അമ്മാവൻറെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ.

നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ അച്ഛൻ കുട്ടിയെ വീട്ടിൽ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മറ്റ് മൂന്ന് പേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT