അല്‍ത്താഫ് 
Kerala

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ട്രെയിനില്‍നിന്നു വീണ് പതിനെട്ടുവയസുകാരന്‍ മരിച്ചു

നാല് സുഹൃത്തുക്കള്‍ക്കാപ്പമാണ് അല്‍ത്താഫ് കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ - തലശേരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടെയിലെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാസര്‍കോട് സ്വദേശിയായ പതിനെട്ടുവയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അല്‍ത്താഫ്(18)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6.45 ഓടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെതാഴെ ചൊവ്വയിലാണ് അപകടം.

നാല് സുഹൃത്തുക്കള്‍ക്കാപ്പമാണ് അല്‍ത്താഫ് കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് പോയത്. കോഴിക്കോട് നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട്ടേയ്ക്ക് വരുമ്പോഴായിരുന്നു അപകടം.

അല്‍ത്താഫ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണത് കണ്ടതോടെ സുഹൃത്തുക്കളും യാത്രക്കാരും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പൊലീസും നാട്ടുകാരും ചേര്‍ന്ന് അല്‍താഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കണ്ണൂരില്‍ എത്തി. നാരമ്പാടിയിലെ അബ്ദുറഹ്മാന്റെയും ആയിഷയുടെയും മകനാണ് അല്‍ത്താഫ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

18-year-old dies after falling from train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

കേന്ദ്ര ഡെപ്യൂട്ടേഷൻ നിയമനം; പാസ്പോർട്ട് ഓഫിസ് മുതൽ ലോ ട്രൈബ്യൂണൽ വരെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കും അവസരം

ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ന് മുകളില്‍ തന്നെ

പാര്‍ട്ടി തീരുമാനത്തിന് വഴങ്ങി; പിഎം മനോജിനെയും സിഎം രവീന്ദ്രനെയും കൈവിട്ട് പിണറായി വിജയന്‍

ആര്‍ഷോയും കെ വിദ്യയും ഇനി ഒരുമിച്ച്; വിവാഹം തിങ്കളാഴ്ച

SCROLL FOR NEXT