പ്രതീകാത്മക ചിത്രം 
Kerala

19കാരനെ കാല് പിടിപ്പിച്ച് യുവാവ്; കുനിച്ചു നിർത്തി ഇടി, ചവിട്ട്, ക്രൂര മർദ്ദനം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കൊറിയർ നൽകാൻ എന്ന വ്യാജേന 19കാരനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തിയാണ് രാഹുൽ മർദ്ദിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വാട്സ്ആപ്പ് ​ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം. 19കാരനാണ് മ​ർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാഹുലിനെതിരെ 19കാരൻ സാമൂഹിക മാധ്യമങ്ങളിൽ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിക്കാണ് മർദ്ദനമേറ്റത്. ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം. 19കാരനെ രാഹുൽ കാലുപിടിക്കാൻ നിർബന്ധിച്ച് കുനിച്ച് നിർത്തി ഇടിക്കുന്നതിന്റേയും ചവിട്ടിക്കൂട്ടുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നു.

കൊറിയർ നൽകാൻ എന്ന വ്യാജേന 19കാരനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തിയാണ് രാഹുൽ മർദ്ദിച്ചത്. കരുനാഗപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോയാണ് ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി രാഹുൽ അടക്കമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുകയും കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയുമായിരുന്നു.

പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് സ്ഥലത്ത് നിന്നുള്ളവരായിരുന്നു. സംഭവം നടന്നത് മാത്രമായിരുന്നു കരുനാഗപ്പള്ളിയിൽ. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു. ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT