കോഴിക്കോട് മെഡിക്കല്‍ കോളജ്/ഫയല്‍ 
Kerala

റാഗിങ്;  കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അവസാന വര്‍ഷ വിദ്യാര്‍ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന പരാതിയിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ 3 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അവസാന വര്‍ഷ വിദ്യാര്‍ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ആന്റി റാഗിങ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.

റാഗിങ്ങിന് വിധേയനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയും തേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ റെക്കോര്‍ഡ് എഴുതി തരണമെന്ന് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാവ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെജി സജീത്ത് കുമാര്‍ ഹോസ്റ്റലിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. 4 മാസം കഴിയുന്നതിന് മുന്‍പേയാണ് വീണ്ടും റാഗിങ് നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍