Crime പ്രതീകാത്മക ചിത്രം
Kerala

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, തലയില്‍ ആന്തരിക രക്തസ്രാവം; മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം.കുട്ടിയുടെ മരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. കുട്ടി അതിക്രൂരമായ മര്‍ദനത്തിനിരയായതായാണ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ രണ്ടാനച്ഛന്‍ അസം സ്വദേശിയായ മഹേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്‍ ബിറ്റുപാന്‍ എന്ന മൂന്നുവയസ്സുകാരനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പെരുമ്പാവൂര്‍ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകള്‍ കണ്ടെത്തിയത്.

തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ദമ്പതികള്‍ തയ്യാറായില്ല. അയല്‍വാസികള്‍ ആവശ്യപ്പെട്ടിട്ടുപോലും അമ്മയോ രണ്ടാനച്ഛനോ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. വല്ലത്തെ കെ.കെ. പ്ലൈവുഡ് എന്ന കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വര്‍. ഭാര്യയുടെ ആദ്യവിവാഹത്തിലെ രണ്ടുകുട്ടികള്‍ക്കൊപ്പമാണ് ഇയാള്‍ വല്ലത്തെ വാടകമുറിയില്‍ താമസിച്ചിരുന്നത്. മൂത്തയാള്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയാണ്.

cause of death identified as internal bleeding in the brain—police term the death of the three-year-old a murder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക

ഷാരുഖ് ചിത്രം 'കിങി'നെ പിന്നിലാക്കി മമ്മൂട്ടി-ധനുഷ് ചിത്രം; ഐഎംഡിബി പട്ടികയിൽ ഒന്നാമതായി 'ഓം'

'ഉദ്യോ​ഗസ്ഥരെ മാറ്റുന്നത് ആദ്യത്തെ സംഭവമാണോ?, റാവുവിനോട് ഒരു അതൃപ്തിയുമില്ല'; എക്‌സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിൽ മന്ത്രി ലിജു

അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ