48-year-old man was found hanging on the roadside in Neyyattinkara 
Kerala

മധ്യവയസ്‌കന്‍ റോഡരികില്‍ തൂങ്ങിമരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 48 കാരന്‍ റോഡരികില്‍ തൂങ്ങി മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ഗ്രാമം എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ് ദിലീപ്. കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ ദിലീപ് രാത്രി തിരിച്ചെത്തിയിരുന്നില്ല. രാത്രി വൈകിയും എത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കടബാധ്യതെയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ദിലീപിന് 27 ലക്ഷത്തോളം കടമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു.

48-year-old man was found hanging on the roadside in Neyyattinkara,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി

ഇന്ത്യന്‍ ടീമിനായി കളിച്ചു, പതാകയും പുതച്ചു; പാകിസ്ഥാന്‍ രാജ്യാന്തര കബഡി താരത്തിന് വിലക്ക്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 35 lottery result

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്, അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

SCROLL FOR NEXT