മുഖ്യമന്ത്രി പിണറായി വിജയന്‍, വി ശിവന്‍കുട്ടി 
Kerala

90 കോടി രൂപ ചെലവ്; 53 സ്‌കൂളുകള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു, ഉദ്ഘാടനം നാളെ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ.സംസ്ഥാനതല ഉദ്ഘാടനം ജിവിഎച്ച്എസ്എസ് പൂവച്ചലിലും മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.

മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എംഎല്‍എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്നത്. 

മന്ത്രിമാരായ അഡ്വ.കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,അഡ്വ. ആന്റണിരാജു, കെഎന്‍ ബാലഗോപാല്‍, ജിആര്‍ അനില്‍, കെ രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, ജെ. ചിഞ്ചുറാണി, എം.പി അടൂര്‍ പ്രകാശ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ആയിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'

നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്