ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി പ്രതീകാത്മക ചിത്രം
Kerala

60കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി ബസ്, രക്ഷ

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി.

നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരി 60കാരിയായ വസന്തയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വസന്തയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആണ് ജീവനക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പനി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് വസന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട് ബസ് തൊട്ടടുത്ത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വസന്തയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ബസ് തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ്

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'സൈനിക നടപടിക്ക് ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍!

SCROLL FOR NEXT