പ്രതീകാത്മക ചിത്രം 
Kerala

വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്; പ്ലേ സ്റ്റോറിൽ നിന്ന് 70 എണ്ണം നീക്കം ചെയ്തു 

പ്ലേ സ്റ്റോറില്‍ നിന്ന് എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കേരള പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്ലേ സ്റ്റോറില്‍ നിന്ന് എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പൊലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കുറിപ്പ്:

എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേയ് സ്റ്റോറില്‍ നിന്നും  നീക്കം ചെയ്ത് കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍  ടീം...
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈന്‍ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നല്‍കാവുന്നതാണ്..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നല്ല ഭരണത്തിന്റെ ഭാഗം'; ഡാറ്റാ ചോര്‍ച്ചയില്ല, ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതിനെതിരായ ഹര്‍ജി തള്ളി

'നിങ്ങൾ ഒന്ന് മിണ്ടാതിരിക്കാമോ ?'; ആർപ്പുവിളിച്ച ആരാധകരോട് ദേഷ്യപ്പെട്ട് ജൂനിയർ എൻടിആർ

ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി

സഞ്ജുവിനും ബുംറയ്ക്കും സമ്മാനമായി 'പണം' ഇല്ല, 'ട്രോഫി' മാത്രം! എന്തുകൊണ്ട്?

'വേദനിപ്പിക്കുന്നതിലും അപ്പുറം, ആത്മഹത്യയിലേക്ക് തള്ളി വിടുന്നു'; ബോഡി ഷെയ്മിങിനെതിരെ ഡിജെ സന

SCROLL FOR NEXT