രക്താർബുദത്തിന് ചികിത്സയിലിരിക്കെ ഒൻപതുവയസ്സുകാരിക്ക് എച്ച്‌ഐവി (hiv) ബാധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ  ഫയൽ
Kerala

രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധ; നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

രക്താര്‍ബുദത്തിനു തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരി എച്ച്‌ഐവി (hiv) ബാധിതയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രക്താര്‍ബുദത്തിനു തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരി എച്ച്‌ഐവി (hiv) ബാധിതയായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമെന്നതിനാല്‍ സ്‌പെഷല്‍ കേസായി കണക്കിലെടുത്തു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ 2018 ല്‍ മരിച്ച ആലപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. കുട്ടിയുടെ മരണത്തിനു കാരണം എച്ച്‌ഐവി ബാധിച്ചതല്ലെന്ന് ആര്‍സിസി അറിയിച്ചു. നഷ്ടപരിഹാരത്തിന് ആര്‍സിസി ശുപാര്‍ശ ചെയ്തിട്ടില്ല. നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ട് സൂക്ഷിക്കുന്നില്ലെന്നും ആര്‍സിസി വ്യക്തമാക്കി. എന്നാല്‍ ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വിഷയം നാലിന് പരിഗണിക്കാനായി മാറ്റി.

ആര്‍സിസിയില്‍ രക്തപരിശോധനാ സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ആവശ്യമായ എല്ലാ ചികിത്സയും കുട്ടിക്കു നല്‍കിയെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആര്‍സിസി അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും

വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ വെയില്‍ എപ്പോൾ കൊള്ളണം?

യുഎഇയ്ക്കു നേരെ ഇറാന്‍ തൊടുത്തത് 194 മിസൈലുകളും 812 ഡ്രോണുകളും, ലക്ഷ്യം കണ്ടത് ഒന്നു മാത്രം

SCROLL FOR NEXT