903 bars in the state പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് 903 ബാറുകള്‍, എറണാകുളത്ത് 211; അറിയാം ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തില്‍ നിലവില്‍ ആകെ 903 ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ വിവരാവകാശ രേഖ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ആകെ 903 ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (അബ്കാരി) നല്‍കിയ മറുപടിയിലാണ് സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തെക്കുറിച്ചും അവയുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകളെക്കുറിച്ചുമുള്ള വിവരങ്ങളുള്ളത്.

സംസ്ഥാനത്ത് നിലവില്‍ ഒരു ബാറിന്റെ വാര്‍ഷിക ലൈസന്‍സ് ഫീസ് 35 ലക്ഷം രൂപയാണെന്നും വിവരാവകാശ രേഖയില്‍ എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നു. ബാറുകളുടെ എണ്ണത്തില്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എറണാകുളമാണ് മുന്നില്‍. 211 ബാറുകളാണ് എറണാകുളത്തുള്ളത്. കാസര്‍കോട് ജില്ലയാണ് ഏറ്റവും പിന്നിലെന്നും രേഖയില്‍ പറയുന്നു.

എറണാകുളത്തിന് പിന്നില്‍ തൊട്ടുപിന്നില്‍ 116 ബാറുകളുമായി തൃശ്ശൂരും 98 ബാറുകളുമായി തലസ്ഥാന ജില്ലയായ തിരുവനന്തപുരവുമുണ്ട്. ഏറ്റവും കുറവ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് കാസര്‍കോട് ജില്ലയിലാണ്. വെറും 11 എണ്ണം. വയനാട് ജില്ലയില്‍ 17 ബാറുകള്‍ മാത്രമാണുള്ളത്.

ജില്ല തിരിച്ചുള്ള ബാറുകളുടെ എണ്ണം ചുവടെ:

ക്രമനമ്പര്‍| ജില്ല| ബാറുകളുടെ എണ്ണം

1 എറണാകുളം 211

2 തൃശ്ശൂര്‍ 116

3 തിരുവനന്തപുരം 98

4 കോട്ടയം 88

5 കൊല്ലം 75

6 ആലപ്പുഴ 58

7 പാലക്കാട് 58

8 കോഴിക്കോട് 43

9 കണ്ണൂര്‍ 36

10 മലപ്പുറം 34

11 ഇടുക്കി 32

12 പത്തനംതിട്ട 26

13 വയനാട് 17

14 കാസര്‍കോട് 11

903 bars in the state, 211 in Ernakulam; Know the district-wise figures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

'അത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവന, ഷംസീറിനെതിരെ നടത്തിയത് നീചമായ പ്രതികരണം'; വെള്ളാപ്പള്ളിക്കെതിരെ കെ കെ രാഗേഷ്

'ഉത്രാടപ്പാച്ചിൽ' വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

പന്തിന്റെ '95 മീറ്റർ' സിക്സിൽ സ്റ്റേഡിയം റൂഫിലെ സോളാർ പാനൽ തവിടുപൊടി! (വിഡിയോ)

'റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം'; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി