ആരോഗ്യമന്ത്രി വീണാ ജോര്‍ജ് source: sabha tv
Kerala

യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍, അഞ്ചു പേര്‍ക്ക് കാഴ്ച നഷ്ടമായി; കണക്ക് നിരത്തി വീണാ ജോര്‍ജ്

യുഡിഎഫ് ഭരണക്കാലത്ത് പ്രസവത്തിനിടെ 950 അമ്മമാര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് ഭരണക്കാലത്ത് പ്രസവത്തിനിടെ 950 അമ്മമാര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി. നഴ്‌സ് തസ്തികയിലെ പകുതിയും ഒഴിഞ്ഞു കിടന്നു.2016ന് മുമ്പത്തെ ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ് വീണാ ജോര്‍ജ് യുഡിഎഫ് ഭരണക്കാലത്തെ കണക്കുകള്‍ നിരത്തിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

'2016ന് മുമ്പ് കേരളത്തില്‍ തകര്‍ന്ന് തരിപ്പണമായി പോയ കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ സഭയില്‍ നടന്ന ചര്‍ച്ചയിലൂടെ കഴിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ച കൊണ്ടുവന്ന യുഡിഎഫ് അംഗത്തിന്റെ മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്ന് 76 കോടി രൂപ ചിലവഴിച്ചാണ് പുതിയ ആശുപത്രി ബ്ലോക്ക് ഉണ്ടാക്കിയത്. അവിടെ ഇന്ന് 74 വയസുള്ള ലക്ഷ്മികുട്ടിയും 70 വയസുള്ള മുരളീധരന്‍ നായരും സൗജന്യമായി ഡയാലിസിസ് ചെയ്യുകയാണ്. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയം. യുഡിഎഫ് ഭരിക്കുമ്പോള്‍ 12 സര്‍ക്കാര്‍ ആശുപത്രികളിലായിരുന്നു ഡയാലിസിസ് സൗകര്യമുണ്ടായിരുന്നത്. ഇന്ന് 125 ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യമുണ്ട്. ദിവസേന 3000 രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്'- ആരോഗ്യമന്ത്രി പറഞ്ഞു.

950 maternal deaths under udf rule; minister veena george reply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT