Stray dog പ്രതീകാത്മക ചിത്രം
Kerala

തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

84 വയസുകാരിയായ കാര്‍ത്യായനിയാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 84 വയസുകാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

വ്യാഴം വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്.

ഇരുവരെയും ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്യായനി മരിച്ചിരുന്നു. മകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

A bedridden elderly woman was bitten to death by stray dogs in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്തത്തിനു പ്രതികാരം ചെയ്യും, ഹോർമുസ് തുറക്കില്ല'; ആദ്യ സന്ദേശവുമായി മുജ്തബ ഖമേനി

എല്‍പിജി ഇനി മുന്‍ഗണന അനുസരിച്ച്; ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി; പാചകവാതക ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍

'അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാ' (വി‍ഡിയോ)

' കെ എസ് യുക്കാര്‍ കാലില്‍വാരി നിലത്തടിച്ചു, തലച്ചോര്‍ തകര്‍ന്ന് മരണം'; ആരാണ് രക്തസാക്ഷി ജി ഭുവനേശ്വരന്‍?

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, ഹോർമുസ് തുറക്കില്ലെന്ന് മുജ്തബ ഖമേനി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT