ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. 
Kerala

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം ഉണ്ടായത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ ആളുകള്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും കാര്‍ ഏകദേശം പൂര്‍ണമായി കത്തിയിരുന്നു

ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുയായിരുന്നു. വേലിക്കാട് സ്വദേശിയുടെതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ നിഗമനം.

A man died after a car parked by the roadside caught fire in Dhoni, Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT