വി ജോയ് - ആര്‍ ശ്രീലേഖ 
Kerala

'രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍, ഒരുപട്ടി ചത്താല്‍ കുഴിച്ചിടാന്‍ വരുമോ?'; സിപിഎമ്മിന് മറുപടിയുമായി ആര്‍ ശ്രീലേഖ

രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയോടുകൂടി ജീവിതത്തിന്റെ നല്ലൊരുഭാഗം മുഴുവന്‍ ജീവിച്ച ഒരാള്‍, ഒരു പട്ടി ചത്തുകിടന്നാല്‍ കുഴിച്ചിടാന്‍ വരുമോ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര്‍ ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ പട്ടി ചത്താല്‍ കുഴിച്ചിടാന്‍ വരുമോയെന്നും സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു വി ജോയിയുടെ വാക്കുകള്‍.

തിരുവനന്തപുരം നഗരസഭയിലേക്കുളള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെയായിരുന്നു ശ്രീലേഖയെ ലക്ഷ്യമിട്ടുള്ള ജോയിയുടെ പ്രസ്താവന. തിരുവനന്തപുരം നഗരം ബിജെപിയുടെ കൈകകളിലേക്ക് പോകാതിരിക്കാനുള്ള അതീവശ്രദ്ധയാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയോടുകൂടി ജീവിതത്തിന്റെ നല്ലൊരുഭാഗം മുഴുവന്‍ ജീവിച്ച ഒരാള്‍, ഒരു പട്ടി ചത്തുകിടന്നാല്‍ കുഴിച്ചിടാന്‍ വരുമോ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവന്റെ സുഖത്തിലും ദുഃഖത്തിലും അവനോടൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികള്‍. കഴിഞ്ഞകാലത്ത് മുന്‍പിലും പിറകിലും എസ്‌കോര്‍ട്ട് വാഹനങ്ങളും പൈലറ്റുമെല്ലാമായി പോയിട്ടുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ ജനങ്ങളെ സേവിക്കാന്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അത് കൃത്യമായി മനസിലാകും', വി ജോയ് പറഞ്ഞു.

എന്നാല്‍ വി ജോയിക്ക് അതേനാണയത്തില്‍ മറുപടിയുമായി ശ്രീലേഖ രംഗത്തെത്തി. എന്നും ജനങ്ങള്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചത്. ദന്തഗോപുരത്തില്‍ ജീവിച്ചയാളല്ലെ താനെന്നും പൊലീസായിരിക്കുമ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. സിപിഎം നുണപ്രചാരണങ്ങള്‍ക്ക് മറുപടിയില്ലെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

'A person who lived under the escort of two dozen police officers'; R. Sreelekha's reply to the CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌ഫോടനം ഐ20 കാറില്‍; പഴുതടച്ച് പരിശോധിക്കും'; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട് അമിത് ഷാ

പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തി; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം

ചെങ്കോട്ടയിലെ സ്‌ഫോടനം ഞെട്ടിപ്പിക്കുന്നത്; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം; മോഡലിനെ കാമുകൻ കൊന്നു?

SCROLL FOR NEXT