കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.
കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനാണ് ഉത്തരവിട്ടത്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി റിസ്വാൻ പ്രചരിപ്പിച്ചെന്നാണ് ആരോപണം. ഇതിൽ അന്വേഷണ വിധേയമായി നടപടി എടുക്കുകയായിരുന്നു. റിസ്വാന് കാരണം കാണിക്കൽ നോട്ടീസും നൽകി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആണ് കാലിക്കറ്റ് സർവകലാശാല വിസി താൽക്കാലിക ജീവനക്കാരനായ റിസ്വാൻ അമീറിനെതിരെ നടപടി എടുത്തത്. ജീവനക്കാരനിൽ നിന്ന് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ വിസിക്ക് നിവേദനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ കോൺഗ്രസ് വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചു എന്ന തരത്തിലുള്ള വിഡിയോ ഉണ്ടാക്കി അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് വിസിയുടെ നടപടി. യുഡിഎഫിന്റെ ഇന്ദിരാ ഗാരന്റിക്കെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates