A tragic accident in Kottarakkara where a 13-year-old girl screen grab
Kerala

തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛനുണ്ടായിരുന്നിടത്ത് ലോറിയും മണ്‍കൂനയും; കണ്‍മുന്നില്‍ അച്ഛന്‍ മാഞ്ഞുപോയതിന്റെ നടുക്കത്തില്‍ ആവണി

ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ആവണി കൂട്ടുകാര്‍ക്കൊപ്പം കൂടി. അച്ഛന്‍ ഇത്തിരി മുന്നിലേക്ക് പുരുഷന്മാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു മാറിനിന്നു. പെട്ടെന്നാണ് അമ്പലപ്പുറം റോഡില്‍ നിന്നു പാഞ്ഞുവന്ന ടിപ്പര്‍ ലോറി ബൈക്കിനെ ഇടിച്ചു നിരക്കിക്കൊണ്ടു പാഞ്ഞുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊല്ലം: അച്ഛന്‍ പോയതിന്റെ ആഘാതത്തില്‍ പൊട്ടിക്കരയാന്‍ പോലും കഴിയാതെ മരവിച്ചിരിക്കുകയാണ് നീലേശ്വരം അനഘഭവനില്‍ ആനവണി(13). എല്ലാ ദിവസവും രാവിലെ അച്ഛനൊപ്പമാണ് ആവണി വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്ക് പോകാനിറങ്ങുന്നത്. ഒരു നിമിഷം മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ പെട്ടെന്ന് കണ്‍മുന്നില്‍ ഇല്ലാതായത് ആവണിക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ പോലുമായിട്ടില്ല. . കൊട്ടാരക്കരയില്‍ ഇന്നലെ ഉണ്ടായ ടിപ്പര്‍ അപകടത്തില്‍ മരിച്ച അജയന്‍ ആചാരിയുടെ മകളാണ് ആവണി.

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കായ അജയന്‍ ആചാരി (50) ജോലിസ്ഥലത്തേക്കും ഇരുമ്പനങ്ങാട് സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആവണി കൊട്ടാരക്കരയിലെ ട്യൂഷന്‍ സെന്ററിലേക്കും എന്നും രാവിലെ ഒരേ ബസിലാണ് പോകുന്നത്.ഇന്നലെയും മുക്കോണിമുക്കു വരെ ഇരുവരും കാര്യം പറഞ്ഞ് ഒരുമിച്ചു വന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ആവണി കൂട്ടുകാര്‍ക്കൊപ്പം കൂടി. അച്ഛന്‍ ഇത്തിരി മുന്നിലേക്ക് പുരുഷന്മാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു മാറിനിന്നു. പെട്ടെന്നാണ് അമ്പലപ്പുറം റോഡില്‍ നിന്നു പാഞ്ഞുവന്ന ടിപ്പര്‍ ലോറി ബൈക്കിനെ ഇടിച്ചു നിരക്കിക്കൊണ്ടു പാഞ്ഞുവന്നത്. ആവണിയും കൂടെ നിന്നവരും ഓടി മാറി. തൊട്ടുപിന്നില്‍ വലിയ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛനെ കണ്ടില്ല. ലോറിയും അതില്‍ നിന്ന് വീണ മണ്‍കൂനയുമുണ്ടായിരുന്നു. അച്ഛന്‍ ഓടി മാറി കാണുമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ ആ പ്രതീക്ഷ മങ്ങി.

കടയുടെ മൂലയും സമീപത്തെ മതിലും തകര്‍ത്തു മറിഞ്ഞ ലോറിക്കടിയിലായിരുന്നു അജയന്‍ ആചാരിയും മരിച്ച മറ്റു 2 പേരും. മണ്ണുമാന്തി യന്ത്രം എത്തിയാണ് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നലെ വൈകിട്ട് അജയന്‍ ആചാരിയുടെ സംസ്‌കാരം നടത്തി.

A tragic accident in Kottarakkara where a 13-year-old girl, Avani, lost her father, Ajayan Achary, in a horrific Tipper lorry crash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

'മൂത്തവൻ പാർക്കൗറിൽ ബെസ്റ്റാ, ഇളയത് മുവായ് തായ്! ഇവരുടെ അപ്പൻ ​ഗുസ്തിയും; മൂന്ന് പേരെയും വച്ച് ഒരു ആക്ഷൻ പടം എടുക്കുമോ ?'

പി.എച്ച്.ഡി ഉള്ളവർക്ക് സയന്റിസ്റ്റ് ആകാം; ഐ.എസ്.ആർ.ഒയിൽ അവസരം

ചിയ വിത്തുകൾ എത്ര നേരം വരെ കുതിർക്കണം

ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; സന്നാഹത്തില്‍ ഇന്ത്യ പൊരുതുന്നു