അസ്ര മറിയം  ടെലിവിഷന്‍ ചിത്രം
Kerala

കളിക്കുന്നതിനിടെ വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു

ഷബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രണ്ടുവയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്താണ് അപകടം. ഷബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ തുണി അലക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി വീടിന്റെ മുകളിലോട്ട് പോയത്. മുകളിലെത്തിയ കുട്ടിയുടെ കാല്‍ വഴുതി താഴോട്ട് വീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

'എന്നോട് വഴക്കിട്ട് മോഹന്‍ലാലിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ ആളാണ് അനൂപ്'; മകനെക്കുറിച്ച് സത്യന്‍ അന്തിക്കാട്