പ്രതീകാത്മക ചിത്രം 
Kerala

പാചകവാതക സിലിണ്ടര്‍ മാറ്റുന്നതിനിടെ അപകടം; പൊള്ളലേറ്റ നവവരന്‍ മരിച്ചു

പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെ തീ പടരുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


രാമപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ‍ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ‍ വെട്ടുവയലിൽ സെബിൻ ഏബ്രഹാം (29) ആണ് മരിച്ചത്. പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നാണ് അപകടമുണ്ടായത്.

ഒക്ടോബർ 18നു രാവിലെ എട്ടിനായിരുന്നു സംഭവം. പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെ തീ പടരുകയായിരുന്നു. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഓടിയെത്തിയ നാട്ടുകാർ തീ അണച്ചു. 2 പേരെയും ഉടൻ  ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബിൻ വ്യാഴാഴ്ച പുലർച്ചെ മരിച്ചു. 

മാതാവ് കുസുമം ചികിത്സയിലാണ്.  കട്ടപ്പന ഇരട്ടയാർ പാലയ്ക്കീൽ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു സെബിന്റെ വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

'അപൂര്‍വ പൂജകളും വിപുലമായ ഹോമങ്ങളും'; കേരളത്തിലെ ആദ്യ ആഷാഢ നവരാത്രി മഹോത്സവത്തിന് തുടക്കം

പശുവിനെ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

'ഓടുന്ന വണ്ടിയില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല, കറന്റ് വന്നാലേ സംസാരിക്കാന്‍ പറ്റുകയുള്ളു'; മുഖ്യമന്ത്രിക്ക് 'കട്ട്' പറഞ്ഞ് കറന്റ്

മെല്‍ബണിലെ തുറന്ന വേദിയില്‍ മുത്തപ്പനെ കെട്ടിയാടിയത് ആചാരലംഘനം, വികലമായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹം: സമുദായ സംഘം