രഞ്ജിത്ത് 
Kerala

കസ്റ്റഡിയിൽ എടുക്കുന്നതിനിടെ സിഐയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമം: 'റാംബോ' രഞ്ജിത്ത് റിമാൻഡിൽ

മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സിഐയെ വെട്ടുകത്തി ഉപയോ​ഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സിഐയെ വെട്ടുകത്തി ഉപയോ​ഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. എന്നാൽ അതിവി​ദ​ഗ്ധമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തി. മേനംകുളം ചിറ്റാറ്റുമുക്ക് തൂമ്പവിളാകംവീട്ടിൽ റാംബോ രഞ്ജിത്തി(37)നെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് ആര്യങ്കോട് പൊലീസാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 14ന് പുലർച്ചെ കുരവറയിൽ അനിൽകുമാറിന്റെ സ്റ്റീരിയോയും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  കസ്റ്റഡിയിലെടുക്കുന്നതിനിടെ രഞ്ജിത്ത് വെട്ടുകത്തിയുമായി സിഐ സി ശ്രീകുമാരൻ നായരെ ആക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം