2017 actor assault case update  
Kerala

നടിയെ ആക്രമിച്ച കേസ്: വിധിയെ കുറിച്ചുള്ള ഊമക്കത്തില്‍ അന്വേഷണം വേണം, ഡിജിപിക്ക് കത്ത് നല്‍കി ഡിവൈഎസ്പി ബൈജു പൗലോസ്

ഇന്നലെയാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ബൈജു പൗലോസ് കത്ത് നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നെന്ന ആരോപണത്തില്‍ പരാതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. വിധിയിലെ ഭാഗങ്ങള്‍ ഊമക്കത്തായി പ്രചരിച്ച സംഭവം അന്വേഷിക്കണം എന്നാണ് കത്തിലെ ആവശ്യം.

ഇന്നലെയാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ബൈജു പൗലോസ് കത്ത് നല്‍കിയത്. വിധിയിലെ വിവരങ്ങള്‍ പുറത്തുവന്നത് എങ്ങനെ എന്ന് കണ്ടെത്തണം എന്നാണ് കത്തിലെ ആവശ്യം. വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന് ഉള്‍പ്പെടെ ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രം ശിക്ഷിക്കപ്പെടുമെന്നും, എട്ട് മുതല്‍ പത്ത് വരെയുള്ള ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിടും എന്നുള്‍പ്പെടുള്ള പരാമര്‍ശങ്ങളോയുള്ളതായിരുന്നു കത്ത്. വിധി ന്യായം എട്ടാം പ്രതിയായിരുന്ന ദിലീപുമായി ബന്ധപ്പെട്ടവരെ കാണിച്ച് ഉറപ്പ് വരുത്തിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും കത്തില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുന്‍പേ പുറത്തെത്തിയത്.

വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. സെന്‍സിറ്റിവ് ആവ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറുകയും ചെയ്തിരുന്നു.

Actor assault case verdict leake allegation update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

വിജയ് മർച്ചൻ്റ് ട്രോഫി; കേരളം- മുംബൈ പോരാട്ടം സമനിലയിൽ

ഒരറിയിപ്പും കിട്ടിയിട്ടില്ല; രണ്ടാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

മിന്നല്‍ തുടക്കമിട്ട് അഭിഷേക്; അനായാസം ഇന്ത്യ; പ്രോട്ടീസിനെ വീഴ്ത്തി പരമ്പരയില്‍ മുന്നില്‍

SCROLL FOR NEXT